അമ്പലപ്പുഴ: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ യുടെ പച്ചക്കറി കച്ചവടത്തിന് തുടക്കമായി. നീർക്കുന്നം മേഖല കമ്മിറ്റിയാണ് കിറ്റിൽ നിറച്ച് പച്ചക്കറി വിൽക്കുന്നത്. ആദ്യഘട്ടത്തിൽ പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതിന്റെ ഭാഗമായി പ്രവർത്തകർ നേരത്തെ ഓർഡർ സ്വീകരിച്ചിരുന്നു. എച്ച് .സലാം എം. എൽ .എ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ആർ. രാഹുലിന് പച്ചക്കറി കിറ്റ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി അജ്മൽ ഹസൻ, ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, സി.പി. എം നീർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ദിലീഷ്, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ഷിജാസ് തുടങ്ങിയവർ പങ്കെടുത്തു.