photo

ചേർത്തല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെയും പിന്തുണയോടുകൂടി കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായി കൃഷി തന്നെ ലഹരി എന്ന മുദ്രാവാക്യത്തിൽ നടപ്പാക്കുന്ന സ്‌കൂൾഅഗ്രി ഫെസ്റ്റ് 2024 ന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി.അമ്പിളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ, കൃഷി അസിസ്റ്റൻഡ് ഡയറക്ടർ കെ.എസ്.ഷൈജ, കൃഷി ഓഫീസർ ജാനിഷ് റോസ് ജേക്കബ്, പി.സി.വർഗീസ് ഫൗണ്ടേഷൻ ട്രഷറർ എം.വി.സുനിൽ വർഗീസ്,റോട്ടറി ക്ലബ് ഒഫ് ആലപ്പി നോർത്ത് പ്രസിഡന്റ് എ.ആർ.സൂരജ്,റോട്ടറി ക്ലബ് ഒഫ് ചേർത്തല ഗ്രീൻ സിറ്റി സെക്രട്ടറി ജയശങ്കർ എന്നിവർ സംസാരിച്ചു.

ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്. മനു സ്വാഗതവും ട്രഷറർ പി.ശശി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തും തൈയും നൽകി. മികച്ച സ്‌കൂളിന് പി.എൻ.സുഭാഷിതൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും മികച്ച കുട്ടിക്കഷകന് ഡോ.പി.എസ്.ശ്രീകണ്ഠൻ തമ്പി മെമ്മോറിയൽ കാഷ് അവാർഡും നൽകും.