s

മുഹമ്മ : എസ് എൽ പുരം തയ്യിൽ ശക്തിപുരം ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി​. ക്ഷേത്രം തന്ത്രി ജയതുളസീധരൻ മുഖ്യകാർമ്മികത്വം വഹിച്ചു. ശക്തിപുരം ക്ഷാനവാസ് ശാന്തി ഭദ്രദീപ പ്രകാശനം നടത്തി. ജയ തുളസീധരൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തി.ഡോ.കെ .പ്രകാശൻ കണ്ണേവെളി ഭാഗവത സമർപ്പണവും ഐഷാ ഭായി നിറപറ സമർപ്പണവും നടത്തി.തുടർന്ന് യാജ്ഞാചാര്യൻ ശൂരനാട് അജിത് കുമാറിന്റെ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടന്നു. ക്ഷേത്ര ഭാരവാഹികളായ എസ്. വിജയൻ പനമ്പിൽ, വി.എൻ ശിവൻവേലിയകത്ത് , ഡി.പ്രകാശ് ചാലുങ്കൽ ,കെ. ബൈജുകുമാർ എന്നിവർ നേതൃത്വം നൽകി.