ചേർത്തല: സെന്റ് മൈക്കിൾസ് കോളേജ് 1990–93 കാലയളവിൽ ബി.എ ഇക്കണോമിക്സ് ബാച്ചിന്റെ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും സ്മൃതിമധുരം 2024 സതീർത്ഥ്യസംഗമം ഇന്ന് കോളജിൽ നടക്കുമെന്ന് പ്രസിഡന്റ് എ.സുരേഷ്, സെക്രട്ടറി ഹർഷൻ ചേനപറമ്പിൽ,ട്രഷറർ വി.വൈ.അൻസാരി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിക്സൺ മാത്യു എന്നിവർ അറിയിച്ചു. രാവിലെ 9.30ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും.എ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. അക്കാലത്തെ കോളേജ് മാനേജർ ഫാ.മാത്യൂ നൊറോണ,അദ്ധ്യാപകരായ പോൾ പ്രസാദ്,സുശീല മാർഷൽ,ജോസഫ് മാത്തൻ,പി.വി.നിർമ്മല,വി.എ.മേരിക്കുട്ടി,ജോൺ ജോസഫ്,ഡൊമനിക് പഴമ്പാശേരി,ലൂമിനാമ്മ മാത്യു എന്നിവർ സംസാരിക്കും. തുടർന്ന് അദ്ധ്യാപകരെ ആദരിക്കൽ, സൗഹൃദസദസ് എന്നിവ നടക്കും. 1.30 മുതൽ കലാപരിപാടികളും ചർച്ചകളും നടക്കും. ഫോൺ: 9446065073.