ഹരിപ്പാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വൻമുന്നേറ്റം നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടിവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.കെ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ.ബി. ബാബുപ്രസാദ്, കോശി.എം.കോശി,എ.കെ രാജൻ, എം.കെ വിജയൻ, ജോൺ തോമസ്, കെ.ആർ. മുരളീധരൻ, ഷംസുദ്ദീൻ കായിപ്പുറം, എം.പി.പ്രവീൺ എന്നിവർ സംസാരിച്ചു.