ചേർത്തല: കുർബാന തർക്കത്തിൽ വീണ്ടും കോടതി ഇടപെടൽ. ജനാഭിമുഖ കുർബാന നടത്തുന്നതിനെതിരെ ചേർത്തല മുൻസിഫ് കോടതിയുടെ ഇടക്കാല നിരോധന ഉത്തരവിനെതിരെ നൽകിയ അപ്പീൽ ചേർത്തല സബ് കോടതി തള്ളി.എറണാകുളം അങ്കമാലി അതിരൂപതയിലെ നെടുമ്പ്രക്കാട് സെന്റ് തോമസ് ദേവാലയത്തിലെ കുർബാന വിഷയത്തിലാണ് ഇടപെടൽ. ദേവാലയ അംഗങ്ങളായ അഡ്വ.ജെറ്റിൻ കൈമാപറമ്പൻ,റോയി എബ്രഹാം കിണറ്റുകര എന്നിവർ ചേർത്തല മുൻസിഫ് കോടതിയിൽ അഡ്വ.തോമസ് താളനാനി,അഡ്വ.ബ്രൈറ്റ് യേശുദാസ് എന്നിവർ വഴി നൽകിയ കേസിലായിരുന്നു ഇടക്കാല നിരോധന ഉത്തരവുണ്ടായത്. ഇതിനെതിരെ നൽകിയ അപ്പീലാണ് തള്ളിയത്. സീറോ മലബാർ സഭാതലവന് വേണ്ടി അഡ്വ.മാത്യു അലക്സാണ്ടറും ഹാജരായി.