ഹരിപ്പാട്: കയർ തൊഴിലാളികളുടെ അംശാദായ ക്യാമ്പും ഓൺലൈൻ വെരിഫിക്കേഷനും 27, 31 തീയതികളിൽ നടക്കും. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായവരുടെ കുടിശ്ശികയും, അടുത്ത സാമ്പത്തിക വർഷത്തെ വിഹിതവും സ്വീകരിക്കുന്നതിനും 27ന് രാവിലെ 10 മണി മുതൽ 3 മണി വരെ 210ാം നമ്പർ മുതുകുളം തെക്ക് കയർ സഹകരണ സംഘത്തിലും, 31 ന് 164ാം നമ്പർ മുതുകുളം നോർത്ത് കയർ സംഘത്തിലും ക്യാമ്പ് നടക്കും. ദീർഘകാലം കുടിശ്ശിക വരുത്തിയിട്ടുള്ള 60 വയസ്സ് കഴിയാത്ത തൊഴിലാളികൾക്കും കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാം. പുതിയ അംഗത്വം എടുക്കുന്നതിനും ക്യാമ്പിൽ അവസരമുണ്ട്. 04792482678,9895758570.