photo

ചേർത്തല:ദേശീയപാതയിൽ പട്ടണക്കാട് മഹാദേവക്ഷേത്രത്തിനു സമീപം ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരനു പരിക്കേറ്റു. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് വിദ്യാർത്ഥി കായംകുളം കരീലകുളങ്ങര അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗത്ത്(23)ആണ് മരിച്ചത്.ഡി.വൈ.എഫ്.ഐ കരീലകുളങ്ങര മേഖലാ ഭാരവാഹിയായിരുന്നു.പരിക്കേറ്റ സഹോദരൻ ഋഷിദേവിനെ(16)ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അപകടം.എറണാകുളത്ത് കൂട്ടുകാരനെ കാണാൻ പോകുകയായിരുന്ന സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു.ജഗത്ത് സംഭവ സ്ഥലത്തു മരിച്ചു.
ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ ഗതാഗതം ക്രമീകരിച്ചിരിക്കുകയായിരുന്നു. അമ്മ:ബിന്ദു.സഹോദരി:ഭാവനാദേവി.മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.