ഹരിപ്പാട്: മുതുകുളം വടക്ക് 296ാം നമ്പർ കെ.റ്റി.എം.എസ്സ് ശാഖയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മുതുകുളം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പബ്ലിക് നഴ്സിംഗ് സൂപ്പർവൈസർ സൂശീല പി.എൻ ക്ലാസ് നയിച്ചു. ആശാ വർക്കർ ഗിരിജാ ശിവദാസ് അദ്ധ്യക്ഷയായി. സുശീല മദനൻ, വി.വാസുദേവൻ, ശിവദാസസ് മങ്ങാട്ട്, രവിപുരത്ത് രവീന്ദ്രൻ, എ.പത്മനാഭൻ, എം.ശാന്തകുമാർ, കനക കുമാരി, ഐശ്വര്യ സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.