മാവേലിക്കര: 82-ാം നമ്പർ പുതിയകാവ് എൻ.എസ്.എസ് കരയോഗത്തിന്റെ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര നിർവ്വഹിച്ചു. യോഗത്തിൽ കരയോഗം പ്രസിഡന്റ് ദുവനേന്ദ്രൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, രാജീവ്.ജെ, കെ.എസ്.ശ്രീകുമാർ, രാധാകൃഷ്ണ പിള്ള, കൃഷ്ണൻ ഉണ്ണിത്താൻ, ഉണ്ണികൃഷ്ണ കുറുപ്പ്, നാരായണ പിള്ള, വേണുഗോപാൽ, ശ്യാമപ്രസാദ്, സുദീപ്, വനിതസമാജം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.