a

മാവേലിക്കര: കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം ആലപ്പുഴ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, ജില്ലയിലെ സ്വകാര്യ ബസുകൾ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിനായി കാരുണ്യ യാത്ര നടത്തി. എം.എസ്.അരുൺകുമാർ എം.എൽ.എ ഫാളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനായി. ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടി ഷാബു കടുകോയിക്കൽ, ഡി.രലുനാഥപിള്ള, സജീവ് പുല്ലുകുളങ്ങര, ഡി.ശശിധരൻ, സുഭാഷ് പ്രണവം, ആർ.രാധാകൃഷ്ണൻ, അസീബ് അസീസ്, അഖിൽ, അനിൽ, രാജുമുഴങ്ങോടിയിൽ തുടങ്ങിയവർ സംസാരിച്ചു.