tur

തുറവൂർ : ദേശീയപാതയിൽ പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. തുറവൂർ പഞ്ചായത്ത് 15-ാം വാർഡ് മനക്കോടം പുത്തൻവീട് ക്ലമന്റിന്റെ മകൻ ബിനീഷ് (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനക്കോടം വെള്ളേക്കുഴി ശ്യാംകുമാറിനെ (39) കാൽ ഒടിഞ്ഞ നിലയിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറവൂർ പുത്തൻചന്ത ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ബിനീഷ് മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് മനക്കോടം സെൻ്റ് ജോർജ് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിച്ചു. ഭാര്യ: മിതു. രണ്ട് കുട്ടികളുണ്ട്. കുത്തിയതോട് പൊലീസ് കേസെടുത്തു.