ambala

അമ്പലപ്പുഴ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടാനം കാട്ടുംപുറം വെളി അഷറഫ് (45) ആണ് മരിച്ചത്. ആഗസ്റ്റ് 11ന് വണ്ടാനം ശിശുവിഹാർ റോഡിൽ വച്ച് സ്കൂട്ടറിൽ പോകുകയായിരുന്ന അഷറഫ്നെ ദോസ്ത് ലോറി ഇടിക്കുകയായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.15 ഓടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷംല. മകൾ: ഷെഫ്ന.