ആലപ്പുഴ: കൊലപാതക കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെറുതന വില്ലേജിൽ ഇലഞ്ഞിക്കൽ വീട്ടിൽ യദുകൃഷ്ണനെ (27) വീയപുരം എസ്.എച്ച്.ഒയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ അനുസരിച്ച്, കരുതൽ തടങ്കൽ ഉത്തരവിൽ അറസ്റ്റ് ചെയ്തു. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.