മാന്നാർ: കുട്ടമ്പേരൂർ ശ്രീശുഭാനന്ദാനന്ദാലയാശ്രമത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഇന്ന് നടക്കും. രാവിലെ 5. 30ന് പ്രഭാതഭേരി, ഗുരുപൂജ, ഗുരുദക്ഷിണ, കാണിക്ക, 8.30ന് പ്രദക്ഷിണം, എതിരേൽപ്പ്, പ്രാർത്ഥന, സമൂഹപ്രാർത്ഥന, ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവന്റെ അനുഗ്രഹപ്രഭാഷണം, ബാലികാ ബാലന്മാർക്കുള്ള വസ്ത്രദാനം എന്നിവ നടക്കും. 11 മുതൽ ബാലസദ്യ, സമൂഹസദ്യ. ഉച്ചയ്ക്ക് 2.30 ന് ഉറിയടി മത്സരം. തുടർന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടക്കും. വൈകിട്ട് 5.30 ന് സമ്മാനദാനം, 6.30 ന് ദീപക്കാഴ്ച, സമൂഹാരാധന, രാത്രി 10. 30ന് ഭക്തി ഗാന സുധയോടെ സമാപിക്കും.