ആലപ്പുഴ: ജില്ലയിലെ ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി സ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി കനിവ് കാവുങ്കൽ കഥാരചന, ഉപന്യാസരചന, കവിതാരചന മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഓണവുമായി ബന്ധമുള്ളതായിരിക്കണംവിഷയം. കഥ, ഉപന്യാസം എന്നിവ മൂന്ന് പേജിലും കവിത രണ്ടു പേജിലും കവിയരുത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മുഴുവൻ പേർക്കും സർട്ടിഫിക്കറ്റ് നൽകും. സൃഷ്ടികൾ സെപ്റ്റംബർ 6ന് മുമ്പ് സി.ജി. മധു കാവുങ്കൽ, പിടികപ്പറമ്പിൽ, കാവുങ്കൽ, മണ്ണഞ്ചേരി പി.ഒ, ആലപ്പുഴ 688538 എന്ന വിലാസത്തിലോ, cgmadhukavunkalkallumala@gmail.com എന്ന മെയിലിലോ അയക്കാം. ഫോൺ: 9526491108.