ചേർത്തല: ജന്മാഷ്ടമി ഇന്ന്. നാടും നഗരവും അമ്പാടിയാകാൻ മണിക്കൂറുകൾ മാത്രം.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശോഭായാത്രകളുടെ ഒരുക്കങ്ങൾ പൂർത്തിയായി. പാണാവള്ളി താലൂക്കിൽ തിരുനല്ലൂർ മണ്ഡലത്തിൽ രാമേശ്വരം,കാവിൽ,തോട്ടുകര,പത്മപുരം,കേളമംഗലം,ഒറ്റപ്പുന്ന എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭ യാത്രകൾ ഒറ്റപ്പുന്നയിൽ സംഗമിച്ച് തിരുനല്ലൂർ ശ്രീ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. പള്ളിപ്പുറം മണ്ഡലത്തിൽ കോപ്പയിൽ പള്ളിപ്പുറം,അഞ്ചക്കുളം,പല്ലുവേലി,കടമ്പനാ കുളങ്ങര, പനക്കൽ,കളത്തിൽ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭ യാത്രകൾ കടവിൽ മഹാലക്ഷ്മി ക്ഷേത്രത്തിൽ സംഗമിച്ച് കളത്തിൽ തിരുഐരാണിക്കുളം മഹാദേവക്ഷേത്രത്തിലും,തൈക്കാട്ടുശ്ശേരി മണ്ഡലത്തിൽ തേവർവട്ടം,നഗരി എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്രകൾ പൂച്ചാക്കൽ തെക്കേക്കരയിൽ സംഗമിച്ച് ഇടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും അടുവയിൽ തൈക്കാതൃക്കയിൽ ശിവപുരം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭാ യാത്രകൾ മണിയാതൃക്കയിൽ ജംഗ്ഷനിൽ സംഗമിച്ച് പുന്നക്കീഴിൽ ക്ഷേത്രം വഴി തൈക്കാതൃക്കയിൽ ക്ഷേത്രത്തിലും സമാപിക്കും. പൂച്ചാക്കൽ മണ്ഡലത്തിലെ കൊട്ടാരപ്പറമ്പ് ശ്രീകണ്‌ഠേശ്വരം പൂച്ചാക്കൽ തളിയാപറമ്പ് ഉളവൈപ്പ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭാ യാത്രകൾ പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ സംഗമിച്ച് ഇടപ്പങ്ങഴി ക്ഷേത്രത്തിലെത്തും. പാണാവള്ളി മണ്ഡലത്തിലെ ഇരയമംഗലം വാഴത്തറവെളി, നാൽപ്പത്തെണ്ണീശ്വരം എന്നിവിടങ്ങളിൽ നിന്നുമുള്ള ശോഭ യാത്രകൾ ബ്ലോക്ക് ജംഗ്ഷനിൽ സംഗമിച്ച് ഇടപ്പങ്ങഴി ക്ഷേത്രത്തിലും അന്നപൂർണേശ്വരി ചേലാട്ടുഭാഗം വാലുമ്മേൽ,തൃച്ചാറ്റകുളം,കുടപുറം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭ യാത്രകൾ തൃച്ചാറ്റകുളം ജംഗ്ഷനിൽ സംഗമിച്ച് കാരിപ്പൊഴി ക്ഷേത്രത്തിലും എത്തും. പെരുമ്പളം മണ്ഡലത്തിലെ പള്ളിപ്പാട്ട്, കോയിക്കൽ അരുവേലിൽ പുതുക്കാട് ഷണ്മുഖപുരം പനമ്പുകാട് എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭ യാത്രകൾ അരയുകുളങ്ങര ജംഗ്ഷനിൽ സംഗമിച്ച് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും. അരൂക്കുറ്റി മണ്ഡലത്തിലെ അരൂക്കുറ്റി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭ യാത്ര കൊമ്പനാമുറി വഴി പള്ളാക്കൽ ക്ഷേത്രത്തിലും സമാപിക്കും. ചേർത്തല താലൂക്കിൽ ദേവി ക്ഷേത്രത്തിന്റെ തെക്കുവശത്ത് തുടങ്ങി മാർക്കറ്റ് ചുറ്റി ദേവീക്ഷേത്രത്തിൽ സമാപിക്കും.തണ്ണീർമുക്കത്ത് ആൽത്തറ ഗുരു മന്ദിരത്തിൽ നിന്നും തുടങ്ങി തണ്ണീർമുക്കം ചാലി നാരായണപുരം ക്ഷേത്രത്തിൽ അവസാനിക്കും. പുത്തനങ്ങാടിയിൽ നിന്നുള്ള ശോഭായാത്ര ഇലഞ്ഞാംകുളങ്ങര ക്ഷേത്രത്തിലും കടക്കരപ്പള്ളിയിലേത് ആലുങ്കൽ അഴിക്കാട് പാട്ടത്തിൽ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി കൈതക്കാട് കുറിയൻ പറമ്പ് ക്ഷേത്രത്തിലും കഞ്ഞിക്കുഴിയിലേത് കുമാരപുരം ക്ഷേത്രത്തിലും മുഹമ്മയിലേത് കൊച്ചനാകുളങ്ങര ക്ഷേത്രത്തിൽ നിന്ന് തുടങ്ങി പാലക്കൽ ക്ഷേത്രത്തിലും വാരനാട് മണ്ഡലത്തിലേത് വാരനാട് ദേവീക്ഷേത്രത്തിൽ നിന്ന് തുടങ്ങി ചക്കാല ക്ഷേത്രത്തിലും സമാപിക്കും.