ambala

അമ്പലപ്പുഴ :എസ്.എൻ.ഡി.പി യോഗം കോമന 3715-ാം നമ്പർ ശാഖയുടേയും പോഷക സംഘടനകളുടെയും സംയുക്ത യോഗം നടന്നു. ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് സമാധിദിനാചരണത്തിൽ സമൂഹപ്രാർത്ഥനയും അനുസ്മരണ സമ്മേളനവും അന്നദാനവിതരണവും നടത്തി ആചരിക്കുവാൻ തീരുമാനിച്ചു.ശാഖാ യോഗം പ്രസിഡന്റ് പി.ദിലീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം പി.വി.വിജയൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് മണിയമ്മ രവിന്ദ്രൻ ,ജലജ ,മിനിഉണ്ണികൃഷ്ണൻ, ലീലമ്മ ബോബൻ, രജികല, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഹരീഷ്, സെക്രട്ടറി, ശരത്ത്, യൂണിറ്റ് കൺവീനർ മിനി എന്നിവർ സംസാരിച്ചു.