മാന്നാർ: കുട്ടംപേരൂർ 3500-ാം നമ്പർ ശ്രീഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 171-ാമത് ജയന്തി ആഘോഷിച്ചു. കരയോഗം വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ വേലൂർമഠം അദ്ധ്യക്ഷത വഹിച്ച ജയന്തി സമ്മേളനം കരയോഗം പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ടി.കെ നാരായണൻ നായർ, ഖജാൻജി രഘുനാഥൻ നായർ.വി, വനിതാ സമാജം പ്രസിഡന്റ് ജ്യോതി വേലൂർമഠം, രാധികാരഘു, ഉഷ വിജയൻ, രജനി, അദ്വൈത് അരുൺ, ശ്രീഹരി, സിദ്ധനാഥ്.എസ് എന്നിവർ പങ്കെടുത്തു.