ambala

അമ്പലപ്പുഴ: കൃപയുടെ 15-മത് വാർഷിക സംഗമ സമാപനസമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ കൃപ പ്രസിഡന്റ് ഹംസ എ. കുഴിവേലി അദ്ധ്യക്ഷനായി.ബാബു പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ.ടി.ജയശ്രീ ചികിത്സാ സഹായ വിതരണവും അമർഷാൻ പുതുവസ്ത്രവിതരണവും പി.മധു ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ടി. പി.ലക്ഷ്മണൻ, ഡോ.പി. രാധാകൃഷ്ണൻ,കൃപ വൈസ് പ്രസിഡന്റ് ലതാകുമാരി, ട്രഷറർ അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ സംസാരിച്ചു.