scs

മുഹമ്മ: പ്രീതി കുളങ്ങര ടി.എം.പി.എൽ.പി സ്ക്കൂളിൽ പൊൻകതിർ എന്ന പദ്ധതി പ്രകാരം കുട്ടി കർഷകർ പഠനത്തോടൊപ്പം കൃഷിത്തോട്ടവുമൊരുക്കി കൃഷി ആരംഭിച്ചു. മാരാരികുളം തെക്ക് പഞ്ചായത്ത് കൃഷി ഓഫീസർ അക്ഷയ് ശശിധരൻ പൊൻകതിർ പദ്ധതി ഉദ്ഘാനം ചെയ്തു. പ്രസിഡന്റ് വി. വിശ്വരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സുധ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ സുമ ശിവദാസ്, പി.ടി.എ വൈസ് പ്രസിഡന്റ് രഞ്ജിമോൾ,പി.ടി.എ അംഗം പ്രദീപ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.കെ.ഷൈനി നന്ദി പറഞ്ഞു.