hj

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ യുണിറ്റ് പ്രവർത്തക കൺവൻഷൻ എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്നു. ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വയനാടിനായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുഴുവൻ പെൻഷൻകാരും സംഭാവന നൽകാൻ കൺവൻഷൻ തീരുമാനിച്ചു. പ്രസിഡന്റ് എസ്.രാമഭദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.മുഹമ്മദ് യൂനുസ് ജില്ലാ ട്രഷറർ, സി.ബി.ശാന്തപ്പൻ, നരേന്ദ്രൻനായർ, മെഴ്‌സി ഡയാന മാസിഡോ, പ്രസന്നകുമാരി, എൻ.സെയ്ഫുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉമ്മച്ചൻ സ്വാഗതവും ടി.എ.ശോഭന നന്ദിയും പറഞ്ഞു.