sc

പുല്ലുകുളങ്ങര: ശ്രീവിദ്യാധിരാജ എഡ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളുടെ 171 -ാ മത് ജയന്തി ദിനം ആചരിച്ചു. പ്രസിഡന്റ് പ്രൊഫ.എം.രാധാകൃഷ്ണകാർണവർ അദ്ധ്യക്ഷത വഹിച്ച യോഗം മാങ്കുളം ജി.കെ.നമ്പൂതിരി ഉദ്ഘാടനംചെയ്തു. സൊസൈറ്റി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ ജയന്തി സന്ദേശം നൽകി.കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുരേഷ് രാമനാമഠം മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സഞ്ജീവ് അമ്പലപ്പാട്, വി.ചന്ദ്രമോഹനൻ നായർ, എസ്.ശുഭാദേവി, കെ.പ്രസന്നൻ, വി.കെ മധു, ജി.രമാദേവി, എസ്.അനിതകുമാരി എന്നിവർ സംസാരിച്ചു. പുഷ്പാർച്ചന , വിദ്യാധിരാജ കീർത്തനാലാപനം എന്നിവയും നടന്നു.