ആലപ്പുഴ: റിലയൻസ് മാളിൽ നടന്ന കാരൂർ വൈശ്യാ ബാങ്ക് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന അണ്ടർ 19 ചെസ് മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ആദിനാഥ് ഹരിലാലും വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ജാൻവി അശോകും ജേതാക്കളായി. സഫൽ ഫാസിൽ, എ.ഗിരിധർ, എസ്.ശ്രീഹരി എന്നിവർ ഓപ്പൺ വിഭാഗത്തിൽ രണ്ടു മുതൽ നാല് വരെ സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ വി.ഋതുപർണ, എൻ.നിരഞ്ജന, മഞ്ജു മഹേഷ് എന്നിവർ വിജയികളായി. എച്ച്.സലാം എം.എൽ.എ സർട്ടിഫിക്കേറ്റുകളും ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.