ഹരിപ്പാട്: സി.പി.ഐ ഹരിപ്പാട് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ദേശീയ കൗൺസിലിൽ അംഗം ടി.ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം എ. ശോഭ ക്യാമ്പ് ലീഡറായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കോളാടി, ജില്ലാകൗൺസിൽ അംഗം എൻ.ശ്രീകുമാർ എന്നിവർ ക്ലാസ് നയിച്ചു. മന്ത്രി പി. പ്രസാദ്, കെ. കാർത്തികേയൻ, ആർ. ഗിരിജ, സി.വി രാജീവ്, പി.ബി സുഗതൻ, വടക്കടം സുകുമാരൻ, യു.ദിലീപ്, കെ. എ കമറുദ്ദീൻ, ശ്രീമോൻ പള്ളിക്കൽ, സുഭാഷ് പിള്ളക്കടവ് എന്നിവർ സംസാരിച്ചു.