മാന്നാർ: മാന്നാർ-പുലിയൂർ റോഡിൽ സ്റ്റോർ ജംഗ്ഷൻ മുതൽ മുട്ടേൽ പാലം വരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ മൂന്നു ദിവസത്തേക്കു ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിൽ കൂടെ പോകേണ്ടതാണെന്ന് മാന്നാർ പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം അസി.എൻജിനിയർ അറിയിച്ചു.