photo

ചേർത്തല: നഗരത്തിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ കവർച്ചാ ശ്രമം. ചേർത്തല നഗരസഭ നെടുമ്പ്രക്കാട് പള്ളികവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഇന്ത്യ 1 എ.ടി.എം കൗണ്ടറിലാണ് ശനിയാഴ്ച രാത്രി ശ്രമം നടന്നത്. മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന കാമറകൾ തകർത്ത സംഘം മെഷിനും കേടുപാടുകൾ വരുത്തിയെങ്കിലും കവർച്ചാ ശ്രമം വിഫലമായി. കവർച്ച നടത്തിയവരുടെ ചിത്രം സ്ക്രീനിലെ കാമറായിൽ തെളിഞ്ഞിട്ടുള്ളതായാണ് വിവരം. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.