പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 761-ാം നമ്പർ പള്ളിപ്പുറം വടക്ക് ശാഖയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുപൂജ, തിരുവാതിര കളി, കുട്ടികളുടെ കലാപരിപാടികൾ, ചതയ ദിന റാലി, അംഗവീടുകളിലേക്ക് 1 ലിറ്റർ പാൽ വിതരണം, ഗുരുപ്രസാദ വിതരണം എന്നിവ നടന്നു. ശാഖ പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ, സെക്രട്ടറി സുധീർ കോയിപ്പറമ്പ്, വൈസ് പ്രസിഡന്റ് പിജി സുഗുണൻ എന്നിവർ നേതൃത്വം നൽകി.