മാവേലിക്കര: ഓണാട്ടുകര സാഹിതി സർഗവസന്തം എസ്.ഗുപ്‌തൻ നായർ അനുസ്മരണം ഡോ.എം.ജി. ശശിഭൂഷൺ, ഡോ.ടി.പി. ശങ്കരൻകുട്ടിനായർ എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സാഹിതി പ്രസിഡന്റ് ഡോ.മധു ഇറവങ്കര അദ്ധ്യക്ഷനായി. എസ്.ഗുപ്‌തൻ നായർ അനുസ്‌മരണം നല്ലമുട്ടം പ്രസാദ് നടത്തി. പ്ലസ്‌ടു വിദ്യാർത്ഥിയായ ആനന്ദ് എസ്.ഓലകെട്ടി വരച്ച എസ്.ഗുപ്‌തൻ നായരുടെ രേഖാചിത്രം ഡോ.മധു ഇറവങ്കര ഏറ്റുവാങ്ങി. ആനന്ദിനെ സെക്രട്ടറി സുരേഷ് വർമ ആദരിച്ചു. ചാരുംമൂട് രാധാകൃഷ്‌ണന്റെ നോവൽ ബോംബെ ഫ്ലൈറ്റ് ടി.എൻ.ദേവീ പ്രസാദ് പരിചയപ്പെടുത്തി. കാവ്യാർച്ചനയിൽ സ്വന്തം കൃതിയായ കാലത്തിന്റെ പാട്ടിൽ നിന്നുള്ള കവിത ബിന്ദു ആർ.തമ്പി അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ശശികുമാർ മാവേലിക്കര, പ്രോഗ്രാം ജനറൽ കൺവീനർ ജോർജ് തഴക്കര, കോഓർഡിനേറ്റർ ബിനു തങ്കച്ചൻ എന്നിവർ സംസാരിച്ചു.