മാവേലിക്കര : സെപ്തംബർ ഒന്ന് മുതൽ ദേശവ്യാപകമായി ആരംഭിക്കുന്ന ബി.ജെ.പി അംഗത്വ വിതരണത്തിന്റെ ഭാഗമായി ചെട്ടികുളങ്ങര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലതല ശിൽപ്പശാല നടത്തി. യോഗം ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ മോഹൻ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സി.ദേവാനന്ദ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാലമുറ്റത്ത് വിജയകുമാർ, പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, മണ്ഡലം ജനറൽ സെക്രട്ടറി ജെ മുരളീധരൻ, സി.രാധാകൃഷ്ണപിള്ള, വിനോദിനി നായർ, വിവേക്, ജയാ രാജീവ്, മോഹനക്കുറുപ്പ്, കണ്ണൻ, ശരത്, രജനി, ശ്രീകുമാർ,മഹേശ്വരി തുടങ്ങിയവർ സംസാരിച്ചു.