മുഹമ്മ: മുഹമ്മ ചീരപ്പൻ ചിറ സ്വാമി അയ്യപ്പൻ പഠന കളരിയുടെയും ചെമ്പഴന്തി ശ്രീനാരായണ അന്തർ ദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരുദേവ പഠന ശിബിരത്തിന് റിട്ട .എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിജയലാൽ നെടുങ്കണ്ടം ഭദ്രദീപം തെളിച്ചു. തുടർന്ന് ഗുരുദേവ ദർശ്ശന പ്രഭാഷണം നടത്തി. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. കളരി പരിരക്ഷക പത്മജ മാധവ ബാലസുബ്രഹ്മണ്യം , ഡോ.ലൈല എസ്.പണിക്കർ , ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിൽ എന്നിവർ സംസാരിച്ചു.