മാവേലിക്കര: ഗുരു ധർമ്മ പ്രചരണ സഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 92-ാംമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു. മാവേലിക്കര വിക്രം സാരാഭായി സ്നൈറ്റ് ഐ.ടി.ഐ ഉടമ ബ്രഹ്മദാസിൽ നിന്ന് പദയാത്രാ ക്യാപ്ടൻ അഡ്വ.പ്രകാശ് മഞ്ഞാണിയിൽ ആദ്യ സംഭാവന ഏറ്റുവാങ്ങി. പ്രസാദ് വളളികുന്നം, രാജൻ വടക്കേതലക്കൽ, ശ്രീധരൻ കുറത്തികാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.