ഹരിപ്പാട് : ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഉണ്ണി കണ്ണന്മാർ ഇന്ന് വീഥികൾ കീഴടക്കും. ഏവൂർ തെക്ക്, ഏവൂർ വടക്ക്പടിഞ്ഞാറ്, ഏവൂർ വടക്ക് എന്നീ കരകളിൽ നിന്ന് ഘോഷയാത്രയായി ഒരോപ്രധാന പോയിന്റുകളിലും ഭക്തർ വഴിപാട് ഉറികൾ നടത്തും. ഏവൂർ തെക്കെ കരക്കാർ പുത്തൻകുളങ്ങര ജംഗ്ഷനിൽ നിന്ന് വടക്ക്കരക്കാർ പഞ്ചവടി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറെ കരക്കാർ ഏവുർ പടിഞ്ഞാറെ നടയിൽ നിന്ന് രാവിലെ 8 ന് ശോഭയാത്രകൾ ആരംഭിക്കും. ഉണ്ണികണ്ണൻ മാരും ഗോപസ്ത്രീകളുംനിരവധി ഫ്ലോട്ടുകുളും വാദ്യമേളവും, ആനയും. ഇതോ ടോപ്പം അണിചേരും. വൈകിട്ട് മൂന്ന് കരയിൽ നിന്ന് വരുന്ന ഘോഷയാത്ര കിഴക്കേ നടയിൽ ദീപരാധനയ്ക്കു ശേഷം സമാപിക്കും.