ചേർത്തല:വള്ളപ്പാട്ടും വഞ്ചിപ്പാട്ടും അകമ്പടിയായ കനാൽ നടത്തം ആവേശഭരിതമായി.വെന്റിലേറ്ററിൽ കിടക്കുന്ന എ.എസ്.കനാലിനെ രക്ഷിക്കാനായി വെല്ലുവിളികൾ അടുത്തറിഞ്ഞുളള കനാൽ നടത്തത്തിൽ അണിചേർന്നത് ആയിരങ്ങൾ.സേവ് എ.എസ്.കനാൽ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെയും സന്നദ്ധ സംഘടനകളുടെയും കനാൽസംരക്ഷണ കമ്മിറ്റികളുടെയും നേതൃത്വത്തിലായിരുന്നു നടത്തം.നാടൻപാട്ടും,കൈകൊട്ടിപാട്ടുമായി മന്ത്രി പി.പ്രസാദ് അമരത്തുനിന്നു നടത്തം നയിച്ചു.
കനാലിന്റെ നഗരാതിർത്തിയായ പി.എസ്.കവലയിൽ നിന്നു തുടങ്ങി കനാൽ കായലിൽ ചേരുന്ന കുറിയമുട്ടത്തിനു സമീപമാണ് സമാപിച്ചത്.
കയ്യേറ്റവും മാലിന്യ നിക്ഷേപവും അനധികൃത നിർമ്മാണങ്ങളുമെല്ലാം നടത്തത്തിൽ നേരിൽ കണ്ടു.ഓരോരുത്തർക്കും നടത്തത്തിൽ കണ്ടകാര്യങ്ങൾ സമർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.ഇതെല്ലാം പരിശോധിച്ചാണ് പരിഹാര പദ്ധതികളൊരുക്കുന്നത്.
മന്ത്രി പി.പ്രസാദിനൊപ്പം,നടൻ ജയൻ ചേർത്തല,ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ,സുനീഷ് വാരനാട്, ഐസക്ക്മാടവന, എൻ.ആർ.ബാബുരാജ്,മരുത്തോർവട്ടം കണ്ണൻ,മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ,പി.ഉണ്ണികൃഷ്ണൻ,ആശാ മുകേഷ്, ലിസിടോമി, ഷീജാസന്തോഷ്, ജോഷിത,ജ്യോതിമോൾ,കെ.ആർ.സോമശേഖരപണിക്കർ തുടങ്ങിയവർ പങ്കെടുത്തു.ചെയർപേഴ്സ്ൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയുകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാജോഷി,ജി.രഞ്ജിത്ത്,എ.എസ്.സാബു,ഏലിക്കുട്ടിജോൺ,മാധുരി സാബു,സെക്രട്ടറി ടി.കെ.സുജിത്ത് കനാൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.കനാൽ നടത്തത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച് തുടർ പദ്ധതികൾ നടപ്പാക്കുമെന്ന് ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അറിയിച്ചു.ജനകീയ കനാൽ ശുചീകരണമടക്കമാണ് പദ്ധതിയുടെ ലക്ഷ്യം.