മാവേലിക്കര:തഴക്കര മണ്ഡലം ബാലഗോകുലത്തിന്റെ മഹാശോഭായാത്രക്ക് ഇന്ന് പൈനുംമ്മൂട് ജംഗ്ഷനിൽ തുടക്കം കുറിക്കും. ഇറവങ്കര, കുന്നം, വഴുവാടി, തഴക്കര എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പൈനുംമ്മൂട് ജംഗ്ഷനിൽ സംഗമിക്കും. ശ്രീകൃഷ്ണജയന്തി തഴക്കര മണ്ഡലം ആഘോഷ പ്രമുഖ് കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനത്തിൽ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ദേവശിൽപ്പി സുനിൽ കുമാർ തഴക്കര ഭദ്രദീപം കൊളുത്തും. വേണാട് ജംഗ്ഷൻ, തഴക്കര ഓവർ ബ്രിഡ്ജ് ജംഗ്ഷൻ വഴി കരയംവട്ടം ദേവി ഹനുമദ് ക്ഷേത്രത്തിൽ മഹാ ശോഭായാത്ര സമാപിക്കും.