ചേർത്തല :പി.എഫ്. പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.ലക്ഷക്കണക്കിന് പി.എഫ് പെൻഷൻകാരുടെ ജീവിതയാത്ര വഴിമുട്ടി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഓൾഡ് പെൻഷൻ നടപ്പാക്കിയപ്പോൾ നഖശിഖാന്തം എതിർത്തവരാണ് കേന്ദ്രസർക്കാരെന്നും കെ.സി.പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.സുദിനകുമാർ അദ്ധ്യക്ഷതവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.എൻ.പുരുഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ഡി.മോഹനൻ,ഐ.എൻ.ടി.യു.സി ചേർത്തല നിയോജകമണ്ഡലം സെക്രട്ടറി ഡി.സുരേഷ്ബാബു,എ.ഐ.ടി.യു.സി ചേർത്തല മണ്ഡലം സെക്രട്ടറി കെ.ഉമയാക്ഷൻ,വി.കെ.ഷാജി ശശിധരൻ പിള്ള,ടി.കെ.പ്രതാപൻ എന്നിവർ സംസാരിച്ചു.കെ സുദിനകുമാർ (പ്രസിഡന്റ്),പി.എൻ.പുരുഷൻ (ജനറൽ സെക്രട്ടറി) ,ആർ.വിജയ മോഹനൻ(ട്രഷറർ),വിജയമ്മ,എൻ.സി.സജീവൻ,വിജയകുമാർ (വൈസ് പ്രസിഡന്റുമാർ) ,കെ.പി.ഭുവനേന്ദ്രൻ,വി.കെ.ഷാജി (സെക്രട്ടറിമാർ) എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.