ph

കായംകുളം : പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ അപകടാവസ്ഥയിലായ പഴയ കെട്ടിടം ഉടൻ പൊളിച്ചുമാറ്റും. ബസ് സ്റ്റേഷന്റെ പുനർ നിർമ്മാണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു.

പഴയ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ, ഓഫീസ് സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനായി കായംകുളം മിനി സിവിൽസ്റ്റേഷനിൽ നിലവിൽ ഒഴിഞ്ഞ് കിടക്കുന്ന, നേരത്തെ മുനിസിഫ് കോടതി പ്രവർത്തിച്ചിരുന്ന സ്ഥലം ജില്ലാ കളക്ടർ കെ.എസ്.ആർ.ടി.സിയ്ക്ക് നേരത്തേ അനുവദിച്ച് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആർ.റ്റി.സിയുടെ ഓഫീസ് പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. കെട്ടിടം പൊളിച്ച് മാറ്റുന്നത് അടുത്ത ദിവസം തുടങ്ങും.

കാലപ്പഴക്കത്താൽ നിലവിലെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീണ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റതിനെ തുടർന്നാണ് ഇത് പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്.

യാത്രക്കാർക്ക് സൗകര്യമൊരുക്കും

1.യാത്രക്കാർക്ക് ബസ് കയറുന്നതിനുള്ള സൗകര്യം നിലവിലുള്ള സ്‌റ്റാൻഡിൽ തന്നെ ക്രമീകരിക്കും

2.പഴയ കെട്ടിടം പൊളിക്കുന്നതോടൊപ്പം വശങ്ങൾ മറച്ച് യാത്രികർക്കു നിൽക്കാനുള്ള സൗകര്യംഏർപ്പെടുത്തും

3.ബസ് സ്‌റ്റേഷനിലെ ഓപ്പറേഷൻസ് വിഭാഗംതൊട്ടടുത്തുള്ള കാന്റീൻ കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റി

60

വർഷത്തിലേറെ പഴക്കുള്ളതാണ് നിലവിലെ കെട്ടിടം

മുഖ്യസമുച്ചയം പൂർത്തിയായ ശേഷം കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടം, വർക്ക് ഷോപ്പ്, ശൗചാലയം എന്നിവയും പൊളിച്ച് പണിയും

- കെ.എസ്.ആർ.ടി.സി അധികൃതർ