കായംകുളം : കായംകുളം താലൂക്ക്ആശുപത്രിയിൽ പനിചികിത്സക്കായി എത്തിയ ഏഴുവയസുകാരന്റെ ദേഹത്ത് അത്യാഹിതവിഭാഗത്തിൽ കട്ടിലിൽകിടന്ന ഉപയോഗിച്ചുകളഞ്ഞ സൂചി കുത്തികയറിയ സംഭവത്തിന്, കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും അവരിൽ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി കുട്ടിയുടെ തുടർ ചികിത്സക്ക് നൽകണമെന്ന് സോഷ്യൽ ഫോറം അവശ്യപ്പെട്ടു. ഈ സംഭവത്തിന് കാരണക്കാരെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നും മറ്റൊരാൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും പൊതുജങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ വിഷയത്തിൽ ഇടപെടണമെന്നും സോഷ്യൽഫോറം അഭ്യർത്ഥിച്ചു. ആശുപത്രി അധികൃതർ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ആശുപത്രിക്ക് മുന്നിൽ പ്രക്ഷോഭ സമരം സംഘടിപ്പിക്കാൻ പ്രസിഡന്റ് അഡ്വ.ഒ.ഹാരിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് സോഷ്യൽഫോറം പരാതി അയച്ചു.