ആലപ്പുഴ: നർത്തകിയും അഭിനേത്രിയുമായ അമൃതം ഗോപിനാഥിന്റെ ഏഴരപതിറ്റാണ്ട് നീളുന്ന കലാജീവിതാനുഭവങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്ന ജീവചരിത്രഗന്ഥം 'അമൃതം ഗമയ' ബുധനാഴ്ച വൈകിട്ട് 3ന് ജില്ലാ പഞ്ചായത്ത് ഹാളിൽ, അമൃതം ഗോപിനാഥിന്റെ ശിഷ്യ കൂടിയായ വീണാ ജോർജ് പ്രകാശനം ചെയ്യും. ജയശ്രീ സൗഭഗം ആദ്യകോപ്പി സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥരചയിതാവ് ബി.ജോസുകുട്ടി പുസ്തകം പരിചയപ്പെടുത്തും. ചിക്കൂസ് ശിവൻ, ഡോ.ഷംല ഹലീമ, ആര്യാട് ഭാർഗവൻ എന്നിവർ സംസാരിക്കും. സന്ധ്യാ രമേശ് സ്വാഗതവും അമൃതം ഗോപിനാഥ് നന്ദിയും പറയും.