അമ്പലപ്പുഴ: ക്ഷീരവികസന വകുപ്പ് അമ്പലപ്പുഴ ബ്ലോക്കിന്റെയും ആമയിട ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരവികസന സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. 29ന് രാവിലെ 10ന് സംഘം ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് കരുമാടി മുരളി അദ്ധ്യക്ഷനാകും. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ മുഖ്യ പ്രഭാഷണം നടത്തും. പി.പി.സുനിത, എസ്.പ്രീതി, സിനി എസ്. നായർ എന്നിവർ ക്ലാസ് നയിക്കും. ജി.ശ്യാമളാമ്മ സ്വാഗതവും പി.രാജൻ നന്ദിയും പറയും.