ambala

അമ്പലപ്പുഴ: നന്മ പുരുഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവാമൃതം പച്ചക്കറി കൃഷിക്ക് തുടക്കമായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ ആനക്കണ്ടത്തിലാണ് ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. സാദ്ദിക്ക് എം. മാക്കിയിൽ വിട്ടുകൊടുത്ത ഒരേക്കർ സ്ഥലത്താണ് 11അംഗ യുവാക്കൾ കൃഷി ചെയ്യുന്നത്. എച്ച്.സലാം എം.എൽ.എ കൃഷി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. പുന്നപ്ര കൃഷി ഓഫീസർ നീരജ, പഞ്ചായത്തംഗം സുലഭ ഷാജി, സാദിക്ക് എം.മാക്കിയിൽ, കെ.പ്രസന്നകുമാർ, സത്താർ അടിച്ചിയിൽ,ഹാരിസ് അടിച്ചിയിൽ,നവാസ് തുടങ്ങിയവർ സംസാരിച്ചു.