ആലപ്പുഴ: മദർ തെരേസ്സയുടെ ജന്മദിനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റ ആഭിമുഖ്യത്തിൽ പുലിയൂർ ഗാന്ധിഭവൻ ദേവാലയത്തിൽ സംഘടിപ്പിച്ച അഗതി - അനാഥ ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ നിർവ്വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്ശ്രീകുമാർ, മുഹമ്മദ് ഷമീർ, മധു പോൾ, വരദരാജൻ നായർ, കല്ലാർ മന്മദൻ, സൂസമ്മ ബെന്നി എന്നിവർ സംസാരിച്ചു. എസ്.സി.സലീഷ് കുമാർ സ്വാഗതവും ഗാംഗധരൻ ശ്രീഗംഗ നന്ദിയും പറഞ്ഞു.