sthree-samathwam

മാന്നാർ: സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമാക്കിയുള്ള സ്ത്രീസമത്വ ദിനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്സ് സെന്ററും ഒമ്പതാം വാർഡ് എ.ഡി.എസും സംയുക്തമായി വാർഡിൽ,​ സ്ത്രീസമത്വ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതിയും ലിംഗസമത്വവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ മധു പുഴയോരം ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ്‌ അന്നമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന വകുപ്പ് ലീഗൽ അഡ്വൈസർ(ജ്വാല) അഡ്വ.അലോഹ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ, സി.ഡി.എസ് അംഗം പദ്മ, ഓക്സിലറി ഗ്രൂപ്പ്‌ അംഗം ശ്വേത എന്നിവർ സംസാരിച്ചു. ജൻഡർ റിസോഴ്സ് സെന്ററിന്റെ പേരിൽ അഡ്വ.അലോഹയെ വാർഡ് മെമ്പർ ആദരിച്ചു. അനിത സ്വാഗതവും ലേഖ നന്ദിയും പറഞ്ഞു