ആലപ്പുഴ: ശ്രീകൃഷ്ണന്റെ ജന്മാഷ്ടമി നാളിൽ നാടാകെ ആമ്പാടി പ്രതീതിയിലായി. ബാലഗോകുലത്തി ന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടന്നു. ആലപ്പുഴ നഗരത്തിൽ കളർകോട്, ഇരവുകാട് ഭാഗങ്ങളിൽ നിന്ന് തുടങ്ങിയ ശോഭായാത്രകൾ പഴവീട് ക്ഷേത്രത്തിൽ സമാപിച്ചു. തിരുവമ്പാടി, വെള്ളക്കിണറിൽ നിന്ന് തുടങ്ങി പഴവീട് ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണൻമാരെത്തി. മുല്ലയ്ക്കൽ ക്ഷേത്ര പരിസരം, സീറോ ജംഗ്ഷൻ, കൊമ്മാടിപ്പാലം, കൊറ്റംകുളങ്ങര എന്നിവിടങ്ങളിലെ ശോഭാ യാത്രകൾ ആശ്രമം ജംഗ്ഷനിലെത്തി മഹാ ശോഭായാത്രയായി തോണ്ടംകുളങ്ങര ക്ഷേത്രത്തിലും സമാപിച്ചു.

അമ്പലപ്പുഴ താലൂക്കിൽ മൂന്നു മഹാശോഭയാത്രകളാണ് നടന്നത്. കൊപ്പാറക്കടവ്, വളഞ്ഞ വഴി, ക ളപ്പുര, തേവരനട, മുക്കയിൽ, കുറവൻതോട്, നാരായണപുരം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിന്റെ മുന്നിലെത്തി മഹാശോഭാ യാത്രയായി നീർക്കുന്നം തേവരനട ക്ഷേത്രത്തിലും തകഴി, തെന്നടി, ചിറയകം,പട ഹാരം, കിഴക്കേ കരുമാടി, കേളമംഗലം, മുക്കട, കുന്നുമ്മ, വിരുപ്പാല എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിവും സമാപിച്ചു. പുന്നപ്ര ചള്ളിയിൽ അന്നപൂർണേശ്വരി ക്ഷേത്രം, ഘണ്ടകർണാ ഭദ്രകാളി ക്ഷേത്രം, അന്നപൂർണ ഭദ്രകാളി ക്ഷേത്രം, ആഞ്ഞിലിപ്പറമ്പ്, കിഴക്കേ തൈ സർപ്പക്കാവ്,വെളിന്തറ ക്ഷേത്രം, കളരി ഭഗവതി ക്ഷേത്രം, കല്ലിട്ടക്കാട്, നാലുപുരയ്ക്കൽ എന്നിവിടങ്ങളിൽ നിന്നെത്തി അറവുകാട് ക്ഷേത്രത്തിലാണ് സമാപിച്ചത്.