ആലപ്പുഴ: മുസ്ലിംലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെൻഡർ പാർക്കിൽ നടക്കും. മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളും ജില്ലാ നിരീക്ഷകരും പങ്കെടുക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പോഷക ഘടകം പ്രതിനിധികളാണ് ലീഡേഴ്‌സ് മീറ്റിൽ പങ്കെടുക്കുന്നത്.