കായംകുളം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വർണാഭമായ ശോഭായാത്രയോടെ കായംകുളത്ത് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഇന്നലെ രാവിലെ നടന്ന ഉറിയടി ഘോഷയാത്രയ്ക്ക് ശേഷം വൈകിട്ട് നടന്ന ശോഭായാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.
നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും രാധമാരും ഘോഷയാത്രയിൽ പങ്കാളികളായി. വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ ചെറിയ ഘോഷയാത്രകൾ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സംഗമിച്ചശേഷം മഹാ ഘോഷയാത്രയായി നഗരം ചുറ്റി. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ നേതൃത്വം നൽകി.