cs

മുഹമ്മ: മുഹമ്മ പുല്ലമ്പാറയിൽ വിഷ രഹിത പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം മുഹമ്മ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ് നിർവഹിച്ചു. ഐ ടി ബിസിനസ് തിരക്കിനിടയിലും ജൈവകൃഷി പ്രോൽസാഹനത്തിന് മുൻകൈ എടുക്കുന്ന ശ്രീജിത്ത് സുകുമാരൻ പുല്ലമ്പാറയേയും ഭാര്യ റിനി ശ്രീജിത്തിനേയും അദ്ദേഹം അഭിനന്ദിച്ചു. പഞ്ചായത്തംഗം ലതീഷ് ബി.ചന്ദ്രൻ, കൃഷി ഓഫീസർ പി.എം കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രവീണ സാജനാണ് കൃഷിയുടെ മേൽനോട്ടം. സി. ബി .എസ്.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ നിഷാന്തിനെ അനുമോദിച്ചു. കർഷകൻ സെൽവരാജ് പൊന്നാട അണിയിച്ചു.