tur

തുറവൂർ: മിനിലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 3 -ാം വാർഡ് വെളിപറമ്പിൽ വി.എ.ജലാലുദ്ദീൻ (55) ആണ് മരിച്ചത്. ദേശീയപാതയിൽ പൊന്നാം വെളി പത്മാക്ഷിക്കവലയ്ക്ക് സമീപം ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. പാചക തൊഴിലാളിയും കാറ്ററിംഗ് സർവീസ് നടത്തിപ്പുകാരനുമായ ജലാലുദീൻ പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ വിവാഹസൽക്കാരത്തിനുള്ള പാചക ഒരുക്കങ്ങൾ നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചേർത്തല ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടണക്കാട് പൊലീസ് കേസെടുത്തു. ഭാര്യ: ജുമൈലത്ത്. മക്കൾ: ജുസൈന, ജഫ്ന (നഴ്സ്, തൃശൂർ മെഡിക്കൽ കോളജ് ).മരുമക്കൾ: അനൂപ്,ആഷിക് (കോസ്റ്റ് ഗാർഡ് , ചെന്നൈ).