s

ആലപ്പുഴ : ഒന്നാംവിളയുടെ നെല്ല് സംഭരണ രജിസ്‌ട്രേഷൻ സപ്ലൈകോ ആരംഭിച്ച സാഹചര്യത്തിൽ വില നയം പ്രഖ്യാപിക്കണമെന്ന് നെൽകർഷക സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, ട്രഷറർ ജോൺ സി.ടി.റ്റോ, കോർഡിനേറ്റർ ജോസ് കാവനാട്, കെ.ബി.മോഹനൻ, ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, വി.എൻ.ശർമ്മ തുരുത്തി, സണ്ണിച്ചൻമേപ്ര, സുനു പി.ജോർജ്, ഇ.ആർ.രാധാകൃഷ്ണപിള്ള, റോയി ഊരാംവേലി, വിശ്വനാഥ പിള്ള തുടങ്ങിയവർ സംസാരിച്ചു.