ആലുവ: നമ്പൂരിമഠം കോട്ടപ്പുറത്ത് കുടുംബാംഗം ആലുവ റിഫാ വില്ലയിൽ റിഫാദിന്റെയും ഷെബ്രീന്റെയും മകൻ ഹാറൂൺ (10) അമേരിക്കയിലെ ബോസ്റ്റണിൽ നിര്യാതനായി. ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൈദർ സഹോദരനാണ്. കബറടക്കം ബോസ്റ്റണിൽ നടത്തി. മുൻ സ്പീക്കർ കെ.എം. സീതിസാഹിബിന്റെ പൗത്രൻ മുൻ വാണിജ്യവകുപ്പ് ജോയിന്റ് കമ്മിഷണർ കെ.എം. അൽത്താഫിന്റെ മകനാണ് അമേരിക്കയിൽ സോഫ്റ്റുവെയർ എൻജിനിയറായ റിഫാദ്.